DweepDiary.com | ABOUT US | Thursday, 18 April 2024

ലക്ഷദ്വീപ് കാര്‍ഷിക മേളയുടെ ഉപജ്ഞാതാവ് വിടവാങ്ങി

In death BY Mubeenfras On 04 October 2020
അഗത്തി- പ്രമുഖ സാഹിത്യകാരനും മുന്‍ കാര്‍ഷിക ഡയരക്ടറുമായ വി.എം.ഷംസുദ്ധീന്‍ മരണപ്പെട്ടു. ദീര്‍ഘകാലമായി വാര്‍ദ്ധഖ്യസഹജമായ അസുഖത്താല്‍ കിടപ്പിലായിരുന്നു. ലക്ഷദ്വീപിന്റെ കാര്‍ഷിക വകുപ്പിന് ജനഹൃദയങ്ങളില്‍ സ്ഥാനം പിടിച്ചത് ഷംസുദ്ധീന്‍ സാറിന്റെ കാലത്തായിരുന്നു. അദ്ദേഹം നടപ്പിലാക്കിയ കാര്‍ഷികമേള തന്നെ അതിന് ഉദാഹരമായിരുന്നു. കാര്‍ഷിക സെമിനാറുകള്‍, മാതൃകാ കൃഷിത്തോട്ടങ്ങളും ജനങ്ങള്‍ക്ക് ഏറെ ഉപകാരപ്പെടുത്തിയ പ്രവര്‍ത്തനങ്ങളായിരുന്നു. കവരത്തി കൃഷിവകുപ്പിന്റെ താഴെയുള്ള ചെങ്ങ, കരിങ്ങ ബോട്ടുകള്‍ അദ്ദേഹത്തിന് ദ്വീപു ഭാഷയോട് പുലര്‍ത്തിയ ബന്ധത്തിന്റെ നേര്‍ക്കാഴ്ചയാണ്. LSA എന്ന വിദ്യാര്‍ഥിസംഘടയുടെ രൂപീകരണത്തിലും പിന്നീട് ലക്ഷദ്വീപ് എംപ്ലോയീസ് പരിഷത്തിലും സജീവമായി പ്രവര്‍ത്തിച്ചു. അദ്ദേഹത്തെ ദ്വീപുസാഹിത്യത്തിന്റെ മുടിചൂടാമന്നനായിരുന്നു എന്ന് വിശേഷിപ്പിക്കാം. ദ്വീപിലെ മിക്ക പ്രസിദ്ധീകരണങ്ങളിലും അദ്ദേഹത്തിന്റെ സാഹിത്യത്തിന്റെ മാസ്മരികത നമുക്ക് ദര്‍ശിക്കാനാവും. ബേളേക്കട്ടി, മലേഹ എന്നീ കഥകള്‍ ഏറെ പ്രസിദ്ധം.

SHARE YOUR FEEDBACK

RECENT IN THIS CATEGORY