DweepDiary.com | ABOUT US | Thursday, 25 April 2024

കില്‍ത്താന്‍ ദ്വീപ് കാരുടെ 'പൊന്നിയാ' യിക്ക് വിട

In death BY Mubeenfras On 11 December 2019
കില്‍ത്താന്‍- കില്‍ത്താന്‍ ദ്വീപിലെ ആദ്യത്തെ കായിക അധ്യാപകനും മുന്‍ പഞ്ചായത്ത് ചെയര്‍പേഴ്സനുമായ ആലിമുഹമ്മദ് മാസ്റ്റര്‍ (പൊന്നിയാ) നാലകപ്പുര (72) മരണപ്പെട്ടു. വാര്‍ദ്ധഖ്യസഹചമായ അസുഖത്തെതുടര്‍ന്ന് ചികിത്സയിലായിരുന്നു. കില്‍ത്താന്‍ ദ്വീപിലെ മത, രാഷ്ട്രീയ, സാംസ്കാരിക സാമൂഹിക രംഗത്ത് അദ്ദേഹം നിറഞ്ഞ് നിന്ന വ്യക്തിത്വമായിരുന്നു. എന്‍.സി.പിയുടെ കില്‍ത്താന്‍ യൂണിറ്റ് പ്രസിഡന്റായി ദീര്‍ഘകാലം സേവനമനുഷ്ടിച്ചു. തുടര്‍ന്ന് കോണ്‍ഗ്രസ്സില്‍ ചേര്‍ന്ന് പഞ്ചായത്ത് തെരെഞ്ഞെടുപ്പില്‍ മത്സരിക്കുകയും വൈസ് ചെയര്‍പേഴ്സനായും ചെയര്‍പേഴ്സനായും സേവനമനുഷ്ടിച്ചു. കില്‍ത്താന്‍ സീനിയര്‍ സെക്കണ്ടറി സ്കൂളിന്റെ പി.ടി.ഐ പ്രസിഡന്റ് സ്ഥാനവും അലങ്കരിച്ചിരുന്നു. കില്‍ത്താന്‍ ദ്വീപില്‍ സമ്പത്തിക വളര്‍ച്ചയക്ക് നിമിത്തമായ പുതിയോടം എന്ന ഓടം ഇദ്ദേഹത്തിന്റെ അധീനതയിലായിരുന്നു. കില്‍ത്താന്‍ ദ്വീപ് കവരോരപള്ളിയില്‍ ഖബറടക്കി.
മക്കള്‍- ഷാഹിദാ, കമാല്‍ മാസ്റ്റര്‍, സൈഫുദ്ധീന്‍, ഐസ്, അന്‍വര്‍.

SHARE YOUR FEEDBACK

RECENT IN THIS CATEGORY