DweepDiary.com | ABOUT US | Thursday, 25 April 2024

മുങ്ങി മരിച്ചു

In death BY Admin On 31 December 2016
കല്‍പേനി- യുവ അഭിഭാഷകനും ഗെയിൽ പൈപ്പ് ലൈൻ വിക്ടിം ഫോറം ജില്ലാ കൺ വീനറുമായ താമരശേരി ചാലക്കര പനന്തോട്ടത്തിൽ അഡ്വ. എസ് ഷാജി (43) മുങ്ങി മരിച്ചു. കല്‍പേനി ദ്വീപിൽ ഇന്നലെ രാവിലെ ഏഴോടെ യായിരുന്നു അപകടം. വർഷങ്ങളായി ആന്ത്രോ ത്ത് ദ്വീപിലെ കോടതിയിൽ കേസുകൾക്ക് ഹാജറാവാ റുള്ള ഷാജി കൽപേനി ദ്വീപിൽ നടക്കേണ്ട കോടതി സിറ്റിംഗിൽ പങ്കെടുക്കാൻ വെള്ളിയാഴ്ചയാണ് ദ്വീപിലെത്തിയത്. പ്രാദേശിക അവധി കാരണം സിറ്റിംഗ് നിർത്തിവച്ചതിനാൽ സുഹൃത്തുക്കൾക്കൊപ്പം കല്‍പേനി ദ്വീപിലെ ചെറിയം ദ്വീപ് സന്ദര്‍ശിക്കുമ്പോഴായിരുന്നു അപകടം.
കടലിൽ കുളിക്കുന്നതിനിടെ മുങ്ങിപ്പോയ ഷാജിയെ സുഹൃത്തുക്കളും നാട്ടുകാരും ചേർന്ന് രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കവരത്തി ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇന്ന് രാവിലെ പത്തിന് ഹെലികോപ്റ്ററിൽ എറണാകുളത്തെത്തിക്കും. സംസ്കാരം ഇന്ന് വൈകുന്നേരം അഞ്ചിന് വീട്ടുവ ളപ്പിൽ. പരേതനായ ശ്രീധരൻറെയും പത്മിനിയുടെയും മകനാണ്. ഭാര്യ: ഷേർളി. മക്കൾ: അനാമിക, മേഖ (ഇരുവരും കോരങ്ങാട് അൽഫോൺസാ സ്കൂൾ വിദ്യാർഥിനികൾ)

SHARE YOUR FEEDBACK

RECENT IN THIS CATEGORY