DweepDiary.com | ABOUT US | Friday, 19 April 2024

ദഹ്ലാന്‍റെ ക്യാന്‍വാസില്‍ ഇപ്രാവശ്യം വിരിഞ്ഞത് ജവാന്‍ മുത്ത് കോയ - മുത്ത് വിളക്ക് വൈറലാവുന്നു

In cultural and literature BY Admin On 27 January 2019
അമിനി: 1965ല്‍ ഇന്‍ഡോ പാക് യുദ്ധത്തില്‍ വീരമൃത്യു വരിച്ച ജവാന്‍ മുത്ത് കോയയുടെ ഓര്‍മ്മകളുണര്‍ത്തി ഡോക്യുമെന്ററി "മുത്ത് ബുളക്ക്" (മുത്ത് വിളക്ക്) പുറത്തുവിട്ടു. ലക്ഷദ്വീപിലെ അമിനി, കടമത്, കവരത്തി ദ്വീപുകളിലും കൊച്ചിയിലും കൂടാതെ അദ്ദേഹം പഠിച്ച കോഴിക്കോട് എലത്തൂര്‍ സി എം സി സ്‌കൂളിലുമെല്ലാം നിറഞ്ഞുനില്‍ക്കുന്ന മുത്ത് കോയയുടെ ഓര്‍മ്മകളാണ് ഡോക്യുമെന്ററിയുടെ അടിസ്ഥാനം. ലക്ഷദ്വീപിലെ സ്വാതന്ത്രാനന്തരമുള്ള ആദ്യ ശഹീദിന്‍റെ (വീരമരണം) ഓര്‍മ്മയ്ക്ക് ഇവിടത്തെ സ്‌കൂളായ അമിനി സീനിയര്‍ സെക്കന്‍ഡറി സ്‌കൂളിന് കേന്ദ്ര സര്‍ക്കാര്‍ മുത്ത് കോയയുടെ പേര് നാമകരണം ചെയ്യുകയും ചെയ്തിരുന്നു. സ്വന്തം നാടിനെ ആത്മാര്‍ത്ഥമായി സ്‌നേഹിച്ച ആ ജവാന്‍ നാടിന്റെ ഉള്ളുതന്നെയാണ് എന്ന് മനസ്സിലാക്കിത്തരുന്ന ഡോക്യുമെന്റ്‌റിയില്‍ അദ്ദേഹത്തോട് ബന്ധം പുലര്‍ത്തിയവര്‍ ഓര്‍മ്മകള്‍ പങ്കുവെക്കുന്നു. ഏകദേശം ഒരുമാസത്തോളം നീണ്ടു നിന്ന അമിനി ഫെസ്റ്റ് 2018ല്‍ വെച്ച് പ്രദര്‍ശനം നടത്തിയ മുത്ത് ബുളക്കു (മുത്ത് വിളക്ക്) ഡോക്യുമെന്ററിയ്ക്ക് ഏറെ പ്രേക്ഷക ശ്രദ്ധലഭിക്കുകയും ചെയ്തിരുന്നു.

യുവ സംവിധായകനായ ദഹ്‌ലാന്‍ ലക്ഷദ്വീപാണ് ഡോക്യുമെന്‍ററിയുടെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്

SHARE YOUR FEEDBACK

RECENT IN THIS CATEGORY