"ഇള്ത്ത് ഫുരേ കുറേ ഇള്ത്ത് കാര" - റൈറ്റേയ്സ് മീറ്റ് സമാപിച്ചു

കവരത്തി (05/05/2018): ലക്ഷദ്വീപ് കലാ അകാദമി സംഘടിപ്പിച്ച ദ്വിദിന റൈറ്റേയ്സ് മീറ്റ് സമാപിച്ചു. ദ്വീപുകളില്‍ നിന്നുള്ള പ്രസിദ്ധ കവിമാര്‍ പരിപാടിയില്‍ ഒത്ത് ചേര്‍ന്നു. ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ ശ്രീ ഫാറുഖ് ഖാന്‍ പരിപാടികള്‍ ഇന്നലെ ഉല്‍ഘാടനം ചെയ്തു. കലാ അകാദമി സെക്രട്ടറി എ ഹംസ പരാപാടികള്‍ക്ക് നേതൃത്വം നല്‍കി. ലക്ഷദ്വീപ് എംപി ശ്രീ മുഹമ്മദ് ഫൈസല്‍, ലൈബ്രറി ഡെവലെപ്മെന്റ് ഓഫീസര്‍ ശംസുദ്ധീന്‍, പ്രമുഖ നോവലിസ്റ്റ് അംബിക സൂതന്‍ മങ്ങാട്, റിസോയ്സ് പേയ്സണ്‍ കണ്ണന്‍ പെരുംമുടിയൂര്‍, ചിത്രകാരന്‍ മദനന്‍, കോഴിക്കോട് ആകാശവാണിയിലെ പിപ് ശ്രീധരന്‍ ഉണ്ണി, നാടകകൃത്തും സിനിമ പ്രൊഡ്യൂസറുമായ കണ്ണന്‍ പെരുംമുടിയൂര്‍ തുടങ്ങി 26 ഓളം എഴുത്തുകാര്‍ പങ്കെടുത്തു.
ദ്വീപില്‍ നിന്നും ഇസ്മത്ത് ഹുസൈന്‍, ബാഹിര്‍, ഡോ. കോയമ്മക്കോയ, യൂസികെ തങ്ങള്‍ തുടങ്ങി പ്രമുഖര്‍ സന്നിഹിതരായിരുന്നു.
എഫ്ജി മിനിക്കോയി
ദ്വീപില്‍ നിന്നും ഇസ്മത്ത് ഹുസൈന്‍, ബാഹിര്‍, ഡോ. കോയമ്മക്കോയ, യൂസികെ തങ്ങള്‍ തുടങ്ങി പ്രമുഖര്‍ സന്നിഹിതരായിരുന്നു.
എഫ്ജി മിനിക്കോയി
SHARE YOUR FEEDBACK
RECENT IN THIS CATEGORY
- ദഹ്ലാന്റെ ക്യാന്‍വാസില്‍ ഇപ്രാവശ്യം വിരിഞ്ഞത് ജവാന് മുത്ത് കോയ - മുത്ത് വിളക്ക് വൈറലാവുന്നു
- ലൂസിഫറിന്റെ ചിത്രീകരണം പൂര്‍ത്തിയായി, ചിത്രം 28നും തീയേറ്ററുകളിലെത്തും
- ലക്ഷദ്വീപിലെ നാടോടിക്കഥകള്‍
- "ടൈറ്റാനിക് ദുരന്തവും ഛോട്ടാ സായിബിന്റെ വലിയോടവും" - മുസ്തഫ ഖാന്‍ പികെ
- In Rememberence of S.M.Jameela Beevi the renowned Mappila song writer:
