DweepDiary.com | ABOUT US | Wednesday, 24 April 2024

ഇടവേളയ്ക്ക് ശേഷം "ഔരി" ടീമെത്തി സൂപ്പർ ഹിറ്റ് "ബില്ല"വുമായി

In cultural and literature BY Admin On 14 June 2017
കവരത്തി (14/06/2017): ജനമനസിൽ ഇടം പിടിച്ച "ഗാന്ധി ദ്വീപ്", "അംബർ", "ഓടം" എന്നിവയ്ക്ക് ശേഷം ലക്ഷദ്വീപിൻറെ തനത് നാടൻ പാട്ടുകൾ റെമിക്സ് രൂപത്തിൽ അവതരിപ്പിക്കുകയാണു "ബില്ലം". പഴയ പാട്ടുകളെ കോർത്തിണക്കുക മാത്രമല്ല ലക്ഷദ്വീപിൻറെ തനത് പ്രക്യതി ഭംഗി ഈ നാലര മിനിറ്റ് ദൈർഘ്യമുള്ള വീഡിയോക്ക് ദ്യശ്യഭംഗി നൽകുന്നുണ്ട്. ഔരി റഹ്മാന്‍ സംവിധാനം ചെയ്ത വീഡിയോക്ക് പതിവ്പോലെ സാലി മാഷ് ക്യാമറയെടുത്തു. റോഷന്‍ ചെത്ലാത് എഡിറ്റ്‌ ചെയ്ത വീഡിയോക്ക് മികച്ച ഫിനിഷിംഗ് നല്‍കുന്നു. സ്വാദിഖ് കവരത്തി, റോഷന്‍, അന്‍ഷു സ്മാര്ട്ടി എന്നിവര്‍ മുഖം കാണിക്കുന്നു. ട്യൂബിൽ ജനകീയമായ ഈ വീഡിയോ അഞ്ച് ദിവസത്തിനുള്ളിൽ തന്നെ നാലായിരത്തിലധികം പേർ കണ്ടു കഴിഞ്ഞു. വീഡിയോ താഴെ കൊടുക്കുന്നു. (മൊബൈൽ ആപ്പിൽ കാണുന്ന വായനക്കാർക്ക് വീഡിയോ കാണാൻ യൂട്യൂബിൽ എന്ന് റ്റൈപ്പ് ചെയ്ത് സെർച്ച് ചെയ്യുക.)

SHARE YOUR FEEDBACK

RECENT IN THIS CATEGORY