DweepDiary.com | ABOUT US | Saturday, 20 April 2024

ഓല മടൽ മടൽ സമരം നടത്തി ലക്ഷദ്വീപ്

In Protest BY Admin On 28 June 2021
കവരത്തി: ഓലമടല്‍ വീടുകളില്‍ കൂട്ടിയിടുന്നതും ചവര്‍ കത്തിക്കുന്നതും വിലക്കുന്ന നിയമം പിന്‍വലിക്കുക, ചവര്‍ സംസ്കരിക്കാന്‍ സംവിധാനം ഒരുക്കുക, ചവര്‍ കത്തിക്കുന്നതിനും കൂട്ടിയിടുന്നതിനും ഏര്‍പ്പെടുത്തിയ പിഴ പിന്‍വലിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച്‌ സേവ് ലക്ഷദ്വീപ് ഫോറം ഇന്നലെ ദ്വീപില്‍ ഓലമടല്‍ സമരം നടത്തി. രാവിലെ 9 മുതല്‍ 10 വരെയായിരുന്നു സമരം.

വീടുകളില്‍ ഓലമടല്‍ വെട്ടിയിട്ട് അതില്‍ നിന്നാണ് സമരം ചെയ്തത്. ഓലമടല്‍ മാലിന്യമല്ലെന്നും അവ കൂട്ടിയിടുന്നത് മണ്ണില്‍ വളക്കൂറ് സൃഷ്ടിക്കുമെന്നും സമരക്കാര്‍ പറഞ്ഞു. വിവാദമായ ഇത്തരം നിയമങ്ങള്‍ പിന്‍വലിച്ച്‌ ലക്ഷദ്വീപിന്റെ സ്വഭാവികത തിരിച്ചു കൊണ്ടുവരണമെന്നും ഫോറം ആവശ്യപ്പെട്ടു.

കടപ്പാട്: കേരള കൗമുദി

SHARE YOUR FEEDBACK

RECENT IN THIS CATEGORY