DweepDiary.com | ABOUT US | Saturday, 20 April 2024

'അവിശ്വാസം ഏപ്രില്‍ 18 ന് വീണ്ടും' - ഇരു പാര്‍ട്ടികളും വിജയ പ്രതീക്ഷയില്‍

In Politics BY Admin On 16 April 2016
കൊച്ചി(16.4.16):- എന്‍.സി.പി. ലക്ഷദ്വീപ് ജില്ലാ പഞ്ചായത്ത് ചീഫ് കൊണ്‍സിലര്‍ രണ്ട് വൈസ് ചീഫ് കൗണ്‍സിലമാര്‍ കെതിരെ ഉന്നയിച്ച അവിശ്വാസ പ്രമേയം അമിനിയിലെ സ്വതന്ത്ര ജില്ലാ പഞ്ചായത്ത് മുനീറിനെ ബലപ്രയോഗത്തില്‍ പിടിച്ച് വെച്ചും തണ്ണിക്കുപ്പിയെറിഞ്ഞും തമ്മില്‍ തമ്മിലുള്ള വാക്ക് തര്‍ക്കത്തെതുടര്‍ന്ന് അലസിപിരിഞ്ഞതിന് പുറകെ ഇരു പാര്‍ട്ടിയിലെ അണികളും നേതാക്കളും അവരവരുടെ ന്യായീകരണങ്ങള്‍ നിരത്തി വാദമുഖങ്ങള്‍ വിശദീകരിക്കാന്‍ ശ്രമിച്ച് കൊണ്ടിരിക്കുന്നു. അവസാനം വീഡിയോ രംഗങ്ങളും ഫോട്ടോകളും പുറത്ത് വന്നതോടെ പല വാദങ്ങളും ദ്വീപിന്റെ മണ്ണില്‍ വീണുടയുന്ന രംഗങ്ങളാണ് നമ്മള്‍ കണ്ടത്. ചരിത്രം വീണ്ടും നാടകീയ രംഗങ്ങള്‍ക്ക് വേണ്ടി കാത്തിരിക്കുകയാണ്. കോടതി എന്‍.സി.പിക്ക് സെക്യൂരിറ്റിയോടെ പ്രമേയം അവതരിപ്പിക്കാന്‍ ഉത്തരവ് നല്‍കിയപ്പോള്‍ കോണ്‍ഗ്രസ്സിന് പ്രമേയം പാസ്സായില്ലെങ്കില്‍ കേസ് തീരുന്നത് വരെ അഡീഷനല്‍ ഡിസ്ട്രിക് മജിസ്ട്രേറ്റിന് പി.സി.സി.യുടെ ചാര്‍ജ് വഹിക്കുവാനുള്ള അനുമതി നല്‍കുകയുണ്ടായി. ഏതായാലും ഏപ്രില്‍ 18 ഇരു പാര്‍ട്ടിയിലെ നേതാക്കളും ദ്വീപു ജനങ്ങളും ആകാംശയോടെ കാത്തിരിക്കുന്ന നിമിഷങ്ങളാണ്. രണ്ട് കൂട്ട‌രും വിജയ പ്രതീക്ഷകള്‍ വെച്ച് പുലര്‍ത്തുന്നുണ്ട്. ഈ ജില്ലാ പഞ്ചായത്ത് തുടക്കത്തിലെ രണ്ട് അംഗങ്ങളുടെ ഭൂരിപക്ഷത്തിലാണ് കോണ്‍ഗ്രസ്സ് ഭരിക്കുന്നത്. ചെത്ത്ലാത്ത് കവരത്തി ദ്വീപുകളിലെ പഞ്ചായത്ത് എന്‍.സി.പി ഭാഗത്തേക്ക് ചരിഞ്ഞതോടെ ജില്ലാ പഞ്ചായത്തിലെ അംഗബലം സമാസമമായി. സ്വതന്ത്രന്‍ മുനീര്‍ എന്‍.സി.പി അനുകൂല നിലപാട് സ്വീകരിച്ചതോടെ എന്‍.സി.പി ക്ക് ഒരാളുടെ അംഗബലം കൂടി. മിനിക്കോയി ഡി.പി മെമ്പര്‍ നൂഗെ ഇബ്രാഹിം രാജിവെച്ചതോടെ എന്‍.സി.പിയുടെ ഭൂരിപക്ഷം രണ്ടായി വര്‍ദ്ധിച്ചു. എന്നാല്‍ ഇരു പാര്‍ട്ടികളും തന്ത്രപരമായ നീക്കത്തിലൂടെ സ്വന്തം വിജയം ഉറപ്പിക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. അത്തരം ശ്രമങ്ങള്‍ പണാധിപത്യത്തിന്റേയും ജനാധിപത്യ വിരുദ്ധവുമാവുമെന്ന് നിസ്സംശയം പറയാം. എന്‍.സി.പിയെ അനുകൂലിക്കുന്ന മുനീറിന് വൈസ് ചീഫ് കൗണ്‍സിലര്‍ സ്ഥാനം നല്‍കുമെന്ന് അദ്ദേഹവുമായി ദ്വീപ് ഡയറി നത്തിയ അഭിമുഖത്തില്‍ നിന്ന് വ്യക്തമാകുന്നു. എന്‍.സി.പിയുടെ പ്രമേയം വിജയിക്കുകയാണെങ്കില്‍ രണ്ട് വൈസ് ചീഫ് കൗണ്‍സിലറും തെറ്റി നില്‍ക്കുന്നവര്‍ക്കും അനുകൂലിക്കുന്നവര്‍ക്കും നല്‍കിയാലും ചീഫ് കൗണ്‍സിലര്‍ സ്ഥാനം എന്‍.സി.പിക്ക് സ്വന്തമാകും. ഏതായാലും ഇരു പാര്‍ട്ടികളും പുതിയ തന്ത്രങ്ങളുമായാരിക്കും 18 ന് സഭയിലെത്തുക. അതിന് വേണ്ടി നമുക്ക് ആകാംശയോടെ കാത്തിരിക്കാം.

SHARE YOUR FEEDBACK

RECENT IN THIS CATEGORY