'ഉറച്ച നിലപാടില്‍ മുന്നോട്ട് പോകും'- എല്‍.ടി.സി.സി
കൊച്ചി(26.10.15):- ലക്ഷദ്വീപ് പ്രദേശ് കോണ്‍ഗ്രസ്സ് കമ്മിറ്റിയോഗം പ്രസിഡന്റ് അഡ്വ.ഹംദുള്ളാ സഈദിന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു. വിവിധ ദ്വീപുകളില്‍ നിന്നുള്ള എല്‍.ടി.സി.സി ഭാരവാഹികള്‍, പ്രസിഡന്റുമാര്‍, സെക്രട്ടറിമാര്‍ എന്നിവര്‍ യോഗത്തില്‍ സംബന്ധിച്ചു.
പാര്‍ട്ടി സെറ്റപ്പിന് എല്‍.ടി.സി.സി ആവശ്യമായ അഴിച്ച് പണി നടത്തുവാനും പ്രാദേശികപ്രശ്നങ്ങള്‍ നേരിട്ട് പരിഹരിക്കുവാനും യോഗത്തില്‍ തീരുമാനമായി. അമിനി ദ്വീപില്‍ രാഷ്ട്രീയ പ്രതിസന്ധിക്ക് വിരാമം കുറിച്ച് യൂണിറ്റ് പ്രസിഡന്റായി പാട്ടകല്‍ പൂക്കോയയെ നിയമിച്ചു. നിലവിലെ പ്രസിഡന്റ് ടി.ടി.നല്ലകോയയെ എല്‍.ടി.സി.സി സെക്രട്ടറിയായി ഉയര്‍ത്തി. ജില്ലാ പഞ്ചായത്തിലെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മൂന്ന് മാസത്തിന് ശേഷം കവരത്തിയില്‍ യോഗം ചേരാന്‍ തീരുമാനമായി. പാര്‍ട്ടി കെട്ടുറപ്പിന് ആവശ്യമായ വന്‍ അഴിച്ചപണി ഉടന്‍ ഉണ്ടായേക്കും. ദ്വീപ് ജനതയ്ക്ക് മുന്‍കാലങ്ങളില്‍ ലഭ്യമായിക്കൊണ്ടിരുന്ന ആനുകൂല്യങ്ങള്‍ നഷ്ടപ്പെട്ട് പോകുന്നതിനെ യോഗം അപലപിച്ചു.
സഈദ് സാഹിബിനെ ഓര്ത്തുകൊണ്ടാരംഭിച്ച യോഗത്തില്‍ മുന്‍ എല്‍.ടി.സി.സി അദ്യക്ഷന്മാരായ പൊന്നിക്കം ശൈഖ് കോയ, യു.സി.കെ.തങ്ങള്‍ കോണ്‍ഗ്രസ്സ് യുവജന വിദ്യാര്‍ത്ഥി മഹിളാ സംഘടനകളുടേയും സ്റ്റേറ്റ് ലവല്‍ നേതാക്കളും ചര്‍ച്ചകളില്‍ സജീവമായി പങ്കെടുത്തു. യോഗതീരുമാനങ്ങളുടെ വിശദാംശങ്ങള്‍ സര്‍ക്കുലറിലൂടെ യൂണിറ്റുകളില്‍ അവതരിപ്പിക്കാനും വരാനിരിക്കുന്ന പുതുവെല്ലുവിളികളെ സധൈര്യം നേരിടാനും ഒറ്റക്കെട്ടായി ഉറച്ച് നിന്ന് മുന്നോട്ട് പോകാനും യോഗം തീരുമാനിച്ചു.

SHARE YOUR FEEDBACK
RECENT IN THIS CATEGORY
- ഇന്ത്യാ മുന്നണിയെ ശക്തിപ്പെടുത്തുക ; എസ് കെ എസ് എസ് എഫ് കിൽത്താൻ
- മുൻനിര പാർട്ടികളുടെ മോഹന വാഗ്ദാനങ്ങൾ ; വോട്ടായി മാറുമോയെന്ന് കാത്തിരുന്ന് കാണാം
- പിന്തുണ അഭ്യർത്ഥിച്ച് ഫൈസൽ ദുരിതം പറഞ്ഞ് സി.ടി
- സർക്കാർ ഉദ്യോഗസ്ഥർ പാർട്ടി -തിരഞ്ഞെടുപ്പ് പ്രചരണത്തിൽ ഇടപെടരുതെന്ന് കർശന നിർദ്ദേശം
- ലക്ഷദ്വീപിൽ ഇടതുപക്ഷം ഫൈസലിനൊപ്പം ; സി പി ഐയും പിന്തുണ പ്രഖ്യാപിച്ചു