DweepDiary.com | ABOUT US | Saturday, 20 April 2024

ഡാനിക്സിനെതിരായ സമരങ്ങള്‍ ശക്തമാക്കും: ടി. ചെറിയ കോയ

In Politics BY Admin On 25 March 2015
കൊച്ചി: ലക്ഷദ്വീപ് ഉദ്യോഗസ്ഥര്‍ ജനാധിപത്യ വിരുദ്ധമായി പ്രവര്‍ത്തിക്കുന്നുവെന്ന് ആരോപിച്ച് എന്‍.വൈ.സി.-എന്‍.സി.പി. പാര്‍ട്ടികള്‍ രംഗത്ത്. ലക്ഷദ്വീപില്‍ ഐ.എ.എസ്.-ഡാനിക്‌സ് ഉദ്യോഗസ്ഥരുടെ ഏകാധിപത്യമാണ് നടക്കുന്നതെന്ന് പാര്‍ട്ടി ആരോപിക്കുന്നു. ഉദ്യോഗസ്ഥരുടെ നടപടികളില്‍ പ്രതിഷേധിച്ചാല്‍ പോലീസിനെ കൊണ്ട് അടിച്ചമര്‍ത്തുകയാണ് ഉദ്യോഗസ്ഥര്‍ ചെയ്യുന്നതെന്നും ഇവര്‍ പറഞ്ഞു. കൂടാതെ ഭരണ ഘടന അനുശാസിക്കുന്ന രൂപത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് പ്രതികരിക്കാനും പറ്റാത്ത വിധം ഉദ്യോഗസ്ഥരെ നിരന്തരം നിരീക്ഷിക്കാന്‍ ഉത്തരവിട്ട ശ്രീ കാര്‍ത്തികേയന്‍റെ നടപടി അടിയന്തിരാവസ്ഥയെ വെല്ലുന്നതാണെന്ന് അദ്ദേഹം ആരോപിച്ചു. ഫിഷറീസിലെ പട്ടിക വിഭാഗക്കാരനായ ഉദ്യോഗസ്ഥന്റെ തടഞ്ഞുവെച്ച ശമ്പളത്തെ പറ്റി അന്വേഷിച്ചതിനെ തുടര്‍ന്ന് എല്‍.ജി.ഇ.യു. (ലക്ഷദ്വീപ് ഗവണ്‍മെന്റ് എംപ്‌ളോയീസ് യൂണിയന്‍) കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് എന്‍. െസയ്ത് മുഹമ്മദ് കോയ, ജനറല്‍ സെക്രട്ടറി ഡോ. ബഷീര്‍ എന്നിവര്‍ക്കെതിരെ ചില ഉദ്യോഗസ്ഥര്‍ വ്യാജ പരാതി നല്‍കിയതിനെ തുടര്‍ന്ന് അന്വേഷണം കൂടാതെ ഇവരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഈ നിലപാടിനെതിരെ ദ്വീപില്‍ പ്രതിഷേധം രൂക്ഷമാകുകയാണ്. എന്‍.വൈ.സി. ശക്തമായ സമരങ്ങള്‍ സംഘടിപ്പിക്കുമെന്ന് പ്രസിഡന്റ് ടി. ചെറിയ കോയ അറിയിച്ചു.

SHARE YOUR FEEDBACK

RECENT IN THIS CATEGORY