DweepDiary.com | ABOUT US | Saturday, 14 December 2024

അഡ്വ.അറഫാ ലക്ഷദ്വീപ് എൻ.സി.പി.യുടെ പുതിയ അധ്യക്ഷൻ

In Politics BY Web desk On 27 November 2024
അമിനി: എൻസിപി എസ്സ് ലക്ഷദ്വീപ് സംസ്ഥാന പ്രസിഡൻ്റായി മുൻ എംപി. ഡോ പി പൂക്കുഞ്ഞി കോയയുടെ മകനും എൻ.വൈ.സി ദേശീയ സെക്രട്ടറിയുമായിരുന്ന അഡ്വ അറഫാ മിറാജിനെ തെരഞ്ഞെടുത്തു. അമിനിയിൽ നടന്ന എൻസിപി എസ്സ് ലക്ഷദ്വീപ് സംസ്ഥാന നേതൃയോഗത്തിലാണ് തീരുമാനം.
നിലവിലെ പ്രസിഡന്റ് എം.അബ്ദുൽ മുത്തലിഫ് സ്ഥാനം ഒഴിയുന്ന സാഹചര്യത്തിലാണ് പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുത്തത്. നിലവിൽ എൻ.സി.പി(എസ്) യുവജന വിഭാഗത്തിന്റെ ദേശീയ ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ചു വരികയായിരുന്നു അഡ്വ അറഫാ.

SHARE YOUR FEEDBACK

RECENT IN THIS CATEGORY