DweepDiary.com | ABOUT US | Saturday, 14 December 2024

ഭരണകൂടത്തിന്റെ ജനവിരുദ്ധനയങ്ങൾക്കെതിരെ കൽപ്പേനി എൻ സി പി എസ്സിന്റെ പ്രതിഷേധ മാർച്ച്

In Politics BY Web desk On 12 October 2024
കൽപ്പേനി: ലക്ഷദ്വീപ് ഭരണകൂടത്തിന്റെ ജനവിരുദ്ധനയങ്ങൾക്കെതിരെ കൽപ്പേനി എൻ സി പി എസ് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. ചെത്ത്ലാത്ത് അബ്ദുൽ റഹ്മാന്റെ തിരോധാനം അന്വേഷിക്കുക, കൽപ്പേനിയിൽ മുടക്കമില്ലാതെ പെട്രോൾ ലഭ്യത ഉറപ്പുവരുത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടാണ് ഡിസ്ട്രിക്ട് കളക്ടർ ഓഫീസിലേക്ക് എൻ സി പി എസ് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചത്. എൻ സി പി എസ് മുതിർന്ന നേതാവ് കോയ പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്തു സംസാരിച്ചു. യൂണിറ്റ് സെക്രട്ടറി വി എം ലത്തീഫ് സ്വാഗത പ്രസംഗവും എൻ വൈ സി സ്റ്റേറ്റ് പ്രോഗ്രാം കോഡിനേറ്റർ നിയാസ് മുഖ്യ പ്രഭാഷണവും നടത്തി.
അബ്ദുൽ റഹ്മാനെ കാണാതായ സംഭവത്തിൽ ലക്ഷദ്വീപ് ഭരണകൂടത്തിൻ്റെ അനാസ്ഥയിൽ പ്രതിഷേധിച്ചാണ് പ്രതിഷേധ മാർച്ച് നടത്തിയത്. കാണാതായി ഒരു മാസം കഴിഞ്ഞിട്ടും അദ്ദേഹത്തെക്കുറിച്ച് ഒരു വിവരവും ഇതുവരെ ലഭിച്ചിട്ടില്ല. കാണാതായ നമ്മുടെ സഹോദരനെ കണ്ടെത്തുന്നതിനും അബ്ദുറഹിമാൻ്റെ കുടുംബത്തിന് നീതി ലഭ്യമാക്കുന്നതിനും ആവശ്യമായ നടപടികൾ ഭരണകൂടം ഉടനെ സ്വീകരിക്കണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.

SHARE YOUR FEEDBACK

RECENT IN THIS CATEGORY