ബേപ്പൂരിൽ നിന്നും ലക്ഷദ്വീപിലേക്കുള്ള യാത്രാ കപ്പൽ സർവീസ് പുനരുജ്ജീവിപ്പിക്കുമെന്ന് സുരേഷ് ഗോപി
ബേപ്പൂരിനും ലക്ഷദ്വീപിനുമിടയിൽ പാസഞ്ചർ ഷിപ്പിംഗ് സർവീസ് ഉടൻ പുനരാരംഭിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് കേന്ദ്ര പെട്രോളിയം പ്രകൃതി വാതക സഹമന്ത്രി സുരേഷ് ഗോപി പറഞ്ഞു. കാലിക്കറ്റ് ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി കോഴിക്കോട്ട് വെള്ളിയാഴ്ച സംഘടിപ്പിച്ച സംഗമത്തിൽ വ്യാപാരികളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. 2020-ൽ കോവിഡ്-19 കാലത്ത് നിർത്തലാക്കിയ സേവനം പുനരാരംഭിക്കണമെന്ന് കേരള ഗവർണറും ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേംബേഴ്‌സ് ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രിയും ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷനോട് ആവശ്യപ്പെട്ടിരുന്നതായി ചേംബർ മെമ്മോറാണ്ടത്തിൽ ചൂണ്ടിക്കാട്ടി. ഇന്ത്യയിലെ മറ്റേതൊരു തുറമുഖത്തേക്കാളും കോഴിക്കോട് ലക്ഷദ്വീപിനോട് അടുത്ത് ആറ് മണിക്കൂർ മാത്രം അകലെയാണ്.
ലക്ഷദ്വീപ് സ്വദേശികളുടെ വിദ്യാഭ്യാസ, ആരോഗ്യ, ദൈനംദിന ആവശ്യങ്ങൾ ദ്വീപ് ജനത കൂടുതലായും കോഴിക്കോട്ടാണ് ആദ്യ ആശ്രയം എന്നും അദ്ദേഹം വിലയിരുത്തി.
SHARE YOUR FEEDBACK
RECENT IN THIS CATEGORY
- കിൽത്താൻ പടിഞ്ഞാർ അഴിമുഖം വിഷയത്തിൽ കേന്ദ്ര കപ്പൽ ഗതാഗത മന്ത്രാലയത്തിന്റെ ഇടപെടൽ
- ഭരണകൂടത്തിന്റെ പ്രഥമ പരിഗണന ജനങ്ങളുടെ ക്ഷേമമാവണം: ഹംദുള്ള സഈദ്
- ബേപ്പൂരിൽ നിന്നും ലക്ഷദ്വീപിലേക്കുള്ള യാത്രാ കപ്പൽ സർവീസ് പുനരുജ്ജീവിപ്പിക്കുമെന്ന് സുരേഷ് ഗോപി
- കപ്പൽ ജീവനക്കാരുടെ വേതന കുടിശ്ശികക്ക് വേണ്ടി പ്രവർത്തിച്ചത് ബി.ജെ.പി.നേതൃത്വം - ശഹർബാൻ
- ലക്ഷദ്വീപിൽ PESA നിയമം നടപ്പിലാക്കണമെന്ന ആവശ്യത്തിൻമേൽ നടപടി സ്വീകരിക്കണം