DweepDiary.com | ABOUT US | Saturday, 14 September 2024

ലക്ഷദ്വീപ് ഗസ്‌റ്റ് ഹൗസുകൾ എമർജൻസി ഇവാക്വേഷൻ സെൻ്ററുകളായി തുറക്കണമെന്ന് ആവശ്യപ്പെട്ട് എൽ.എസ്.എ

In Politics BY Web desk On 03 August 2024
കൊച്ചി: കേരളത്തിൽ തുടരുന്ന മോശം കാലാവസ്ഥ മൂലം ദുരിതബാധിത മേഖലകളിൽ അകപ്പെട്ട ദ്വീപുകാരായ വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കുമായി ആവശ്യമെങ്കിൽ എറണാകുളം കോഴിക്കോട് ഗസ്‌റ്റ് ഹൗസുകൾ എമർജൻസി ഇവാക്വേഷൻ സെൻ്ററുകളായി തുറക്കണമെന്ന് ആവശ്യപ്പെട്ട് എൽ.എസ്.എ. ലക്ഷദ്വീപ്ഗസ്റ്റ് ഹൗസ് ദുരിതബാധിത പ്രദേശങ്ങളിൽ നിന്ന് അടിയന്തരമായി ഒഴിപ്പിക്കപ്പെട്ട ദ്വീപ് നിവാസികൾക്ക് താമസിക്കുന്നതിനായി സൗകര്യപ്പെടുത്താൻ ആവശ്യപ്പെട്ടുകൊണ്ട് അഡ്വൈസർക്ക് എൽഎസ്എസ് സെക്രട്ടറി അസീം ഫായിസ് നിവേദനം സമർപ്പിച്ചു.

നിരവധി പ്രദേശങ്ങളിൽ ഉരുൾപൊട്ടലും വെള്ളപ്പൊക്കവും നേരിടുന്ന കേരളം ഇപ്പോൾ കടുത്ത പ്രതിസന്ധിയിലാണ്. ഈ ദുരന്തം സ്ഥലങ്ങളിലുള്ള ലക്ഷദ്വീപിലെ വിദ്യാർത്ഥികളെയും താമസക്കാരെയും സുരക്ഷിതമായ സ്ഥലത്ത് അഭയം തേടാൻ നിർബന്ധിതരാക്കി. അതിനാൽ എറണാകുളത്തെ ഗസ്റ്റ് ഹൗസും കോഴിക്കോട് ഗസ്റ്റ് ഹൗസും അടിയന്തരമായി ഒഴിപ്പിക്കപ്പെട്ട ദ്വീപ് നിവാസികൾക്ക് താമസിക്കുന്നതിനായി തുറക്കാൻ എൽ.എസ്.എ ആവശ്യപ്പെട്ടു.

SHARE YOUR FEEDBACK

RECENT IN THIS CATEGORY