കേരള ജനതയോടൊപ്പം എന്നും ദ്വീപ് ജനതയുണ്ടാവും- അഡ്വ. ഹംദുള്ളാ സയീദ്
കൊച്ചി: പ്രതിസന്ധി ഘട്ടത്തിൽ ലക്ഷദ്വീപിനെ നെഞ്ചോട് ചേർത്ത് പിടിച്ച കേരളത്തിൻ്റെ വയനാട് ദുരന്ത
വേദനയെ അതിജീവിക്കാൻ കേരള ജനതയോടൊപ്പം ദ്വീപ് ജനതയുണ്ടാവുമെന്ന് ലക്ഷദ്വീപ് എം പി അഡ്വ. ഹംദുള്ളാ സയീദ്. ദ്വീപ് ജനതയുടെ ഐക്യദാർഢ്യം രേഖപ്പെടുത്തിക്കൊണ്ട് കേരളാ മുഖ്യമന്ത്രി പിണറായി വിജയന് അദ്ദേഹം ഐക്യദാർഢ്യ സന്ദേശം അയച്ചു.
മരണസംഖ്യ ഇനിയും ഉയരാതിരിക്കാനും രക്ഷപ്പെട്ടവർക്ക് വേണ്ട ആരോഗ്യ സംവിധാനങ്ങൾ ഒരുക്കാനും കേന്ദ്ര-സംസ്ഥാന ഭരണകൂടങ്ങൾ പരി പരിശ്രമിക്കുന്ന സാഹചര്യത്തിൽ കേരളം നേരിടുന്ന ഈ ദുരിതത്തിൽ ലക്ഷദ്വീപിൻ്റെ ജനപ്രതിനിധി എന്ന നിലയിൽ ദ്വീപ് ജനതയുടെ ഐക്യദാർഢ്യം രേഖപ്പെടുത്തുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി. ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്ന സഹോദരങ്ങൾക്ക് ഉപയോഗപ്രദമായ ആവശ്യവസ്‌തുക്കൾ ലക്ഷദ്വീപിലെ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ ദ്വീപുകളിൽ നിന്ന് വയനാട് കേന്ദ്രമാക്കി അയച്ച് കൊണ്ടിരിക്കുന്നു. ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവനകളിലും ദ്വീപ് ജനത പങ്കാളികളായിക്കൊണ്ടിരിക്കുകയാണ്. പ്രതിസന്ധി ഘട്ടത്തിൽ ദ്വീപിനെ നെഞ്ചോട് ചേർത്ത കേരള ജനതയോടൊപ്പം എന്നും ലക്ഷദ്വീപ് ജനതയുണ്ടാവുമെന്നും ഒറ്റക്കെട്ടായി ഈ പ്രതിസന്ധിയെ നമുക്ക് മറികടക്കാനാവുമെന്നും ഹംദുള്ളാ സയീദ് പറഞ്ഞു.
ദുരന്തമുഖത്ത് സ്വജീവൻ പോലും പണയം വെച്ച് രക്ഷാപ്രവർത്തനം നടത്തുന്ന നല്ല മനസ്സിനുടമകളുടെ പ്രയ്‌തനം വാക്കകൾക്കപ്പുറം പ്രശംസനീയമാണ്. ദുരന്തത്തിൽ ജീവൻ നഷ്ടമായവരുടെ കുടുംബങ്ങളുടെയൊപ്പം ദുഖത്തിൽ പ്രാർത്ഥനാപൂർവ്വം പങ്ക് ചേരുകയും ആദരാജ്ഞലികൾ അർപ്പിക്കുകയും ചെയ്യുന്നു എന്നും പരിക്കേറ്റവർ എത്രയും വേഗത്തില് സുഖം പ്രാപിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു

SHARE YOUR FEEDBACK
RECENT IN THIS CATEGORY
- കപ്പൽ ജീവനക്കാരുടെ വേതന കുടിശ്ശികക്ക് വേണ്ടി പ്രവർത്തിച്ചത് ബി.ജെ.പി.നേതൃത്വം - ശഹർബാൻ
- ലക്ഷദ്വീപിൽ PESA നിയമം നടപ്പിലാക്കണമെന്ന ആവശ്യത്തിൻമേൽ നടപടി സ്വീകരിക്കണം
- ബിയ്യകോയാ ക്ഷണിച്ചു, സ്നേഹപൂർവ്വം ഹംദുള്ളാ സ്വീകരിച്ചു
- വൈറ്റ് ഗാര്ഡ് അംഗം അഷീറിനെ സന്ദര് ശിച്ച് നാഷണൽ ലീഗ് ലക്ഷദ്വീപ് സ്റ്റേറ്റ് പ്രസിഡന്റ്
- ഇന്ത്യൻ നാഷണൽ ലീഗ് ലക്ഷദ്വീപ് ഘടകം നാഷണൽ ലീഗിൽ ലയിച്ചു