DweepDiary.com | ABOUT US | Saturday, 14 September 2024

അദ്ധ്യാപക ഒഴിവുകൾ ഉടൻ നികത്തണം - ജലീൽ അറക്കൽ

In Politics BY Web desk On 21 July 2024
കിൽത്താൻ: ലക്ഷദ്വീപ് സ്കൂളുകളിലെ അധ്യാപക ഒഴിവുകൾ ഉടൻ നികത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കിൽത്താൻ യൂത്ത് കോൺഗ്രസ് പ്രസിഡൻ്റ് ജലീൽ അറക്കൽ. കിൽത്താൻ ഗവ. സീനിയർ സെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പലുമായി യൂത്ത് കോൺഗ്രസ് പ്രസിഡൻ്റ് നടത്തിയ കൂടിക്കാഴ്ചയിൽ വിദ്യാർത്ഥികളും വിദ്യാഭ്യാസ സ്ഥാപനങ്ങളും നേരിടുന്ന ഗുരുതരമായ പ്രശ്‌നങ്ങൾ ചർച്ച ചെയ്തു. കിൽത്താൻ ദ്വീപിലെ അധ്യപക ഒഴിവുകൾ എത്രയും പെട്ടന്ന് നികത്തണമെന്ന് ആവശ്യപ്പെട്ടു.
അടിയന്തര നടപടി ആവശ്യപ്പെട്ട് വിദ്യാഭ്യാസ ഡയറക്ടർക്ക് അപേക്ഷ സമർപ്പിച്ചിട്ടുണ്ടെന്നും യൂത്ത് കോൺഗ്രസ് പ്രസിഡൻ്റ് അറിയിച്ചു. പ്രിൻസിപ്പലുമായുള്ള ചർച്ചയിൽ വിദ്യാർത്ഥികൾ അഭിമുഖീകരിക്കുന്ന വിവിധ പ്രശ്നങ്ങൾ എടുത്തുകാണിക്കുകയും എത്രയും വേഗം പരിഹാരം കാണാനും ആവശ്യപെട്ടു.

SHARE YOUR FEEDBACK

RECENT IN THIS CATEGORY