DweepDiary.com | ABOUT US | Friday, 26 April 2024

കവരത്തിയില്‍ കോണ്‍ഗ്രസിനെതിരെ അവിശ്വാസം - ഭരണം എന്‍‌സി‌പിക്ക്

In Politics BY Admin On 05 July 2014
കവരത്തി: കോണ്‍ഗ്രസിന്‍റെ ഉറച്ച കോട്ടയായ കവരത്തി പഞ്ചായത്ത് എന്‍‌സി‌പിയുടെ കൈകളിലേക്ക്. എന്‍‌സി‌പി മെമ്പര്‍മാര്‍ കൊണ്ട് വന്ന അവിശ്വാസ പ്രമേയത്തെ അനുകൂലിച്ച് കോണ്‍ഗ്രസിന്‍റെ രണ്ടു മെമ്പര്‍മാര്‍ വന്നതോടെയാണ് കോണ്‍ഗ്രസിന് ഭരണം നഷ്ടമായത്. പൊതുതെരെഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനുണ്ടായ കനത്ത പരാജയത്തെ തുടര്‍ന്ന് കോണ്ഗ്രസ് മെമ്പര്‍മാരായ കെ‌ഐ നിസാമുദ്ദീനും ഇസ്മത്തുമാണ് എന്‍‌സി‌പി ചേരിയിലേക്ക് മാറിയത്. ആകെ പതിനൊന്ന് അംഗങ്ങളുള്ള പഞ്ചായത്തില്‍ കോണ്‍ഗ്രസിന് ഏഴും എന്‍‌സി‌പിക്ക് നാലുമായിരുന്നു സീറ്റ്. ഇപ്പോള്‍ ഇവ യഥാക്രമം അഞ്ച്, ആറ് എന്നായി.

SHARE YOUR FEEDBACK

RECENT IN THIS CATEGORY