DweepDiary.com | ABOUT US | Friday, 19 April 2024

ആറ് സിവിൽ സർവീസ് ഉദ്യോഗസ്ഥരോട് ഉടൻ ലക്ഷദ്വീപിലെത്തി ചാർജെടുക്കാൻ നിർദേശം

In Politics BY P Faseena On 25 May 2022
ന്യൂഡൽഹി: കഴിഞ്ഞ വര്‍ഷം നവംബറില്‍ ഡല്‍ഹിയില്‍ നിന്ന് ലക്ഷദ്വീപിലേക്ക് സ്ഥലം മാറ്റം ലഭിച്ച ആറ് ഐ.എ.എസ് ഉദ്യോഗസ്ഥരോട് ഉടൻ ദ്വീപ് അഡ്മിനിസ്ട്രേഷനിൽ റിപ്പോർട്ട് ചെയ്ത് സർവിസിൽ കേറാൻ ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രാലയം. ഉദ്യോഗസ്ഥരായ സന്ദീപ് കുമാർ മിശ്ര, ശ്രാവൺ ബഗാരിയ,ശൈലേന്ദ്ര സിംഗ് പരിഹാർ, ഷിംഗാരെ രാമചന്ദ്ര മഹാദേവ്, നിതിൻ കുമാർ ജിൻഡാൽ, രാകേഷ് കുമാർ എന്നിവരോടാണ് ദ്വീപ് അഡ്മിനിസ്ട്രേഷനിൽ റിപ്പോർട്ട് ചെയ്യാൻ ആവശ്യപ്പെട്ടത്.
ട്രാന്‍സ്ഫര്‍ ഓര്‍ഡര്‍ പ്രകാരം സര്‍വീസില്‍ കേറാതെ കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിനെ ഉദ്യോഗസ്ഥർ സമീപിച്ചിരുന്നു. എന്നാല്‍ ഹര്‍ജി തള്ളിയതിനെ തുടർന്നാണ് ഉടന്‍ ഉദ്യോഗസ്ഥരോട് ലക്ഷദ്വീപ് ഭരണകൂടത്തിന്റെ മുൻപിൽ റിപ്പോര്‍ട്ട് ചെയ്യാൻ ആവശ്യപ്പെട്ടിരിക്കുന്നത്. റിപ്പോർട്ട് ചെയ്യാത്ത പക്ഷം അച്ചടക്ക നടപടികൾക്ക് വിധേയരാകേണ്ടി വരുമെന്നും ഉത്തരവിൽ പറയുന്നു.

SHARE YOUR FEEDBACK

RECENT IN THIS CATEGORY