DweepDiary.com | ABOUT US | Tuesday, 23 April 2024

തലസ്ഥാം ആരോടൊപ്പം.....

In Politics BY Admin On 09 April 2014
2009 ലെ തെരെഞ്ഞെടുപ്പില്‍ ഓരോ പാര്‍ട്ടിക്കും ലഭിച്ച വോട്ടിന്റെ കണക്കുകള്‍
കോണ്‍ഗ്രസ്സ്- 3556 ( INC ലീഡ് 610) എന്‍.സി.പി- 2946 സി.പി.എം- 168 ബി.ജെ.പി- 69 (ആകെ പോള്‍ചെയ്തത്- 6546) ഈവര്‍ഷത്തെ ആകെ വോട്ടര്‍മാര്‍ (Latest)- 8080 കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പ് എണ്ണി കഴിഞ്ഞപ്പോള്‍ കോണ്‍ഗ്രസ്സുകാരെപോലും ഞെട്ടിച്ച്കൊണ്ടാണ് ഹംദുള്ളാ സഈദിന്റെ ലീഡ്നില 500 കവിഞ്ഞത്. എവിടന്ന് വന്നു ഇത്രയും ഭൂരിപക്ഷം. തുടര്‍ച്ചയായി കവരത്തിയില്‍ മൂന്നാം പഞ്ചായത്താണ് കോണ്‍ഗ്രസ്സ് ഭരിക്കുന്നത്. എന്നാല്‍ സി.പി.എം എന്ന കക്ഷിയില്‍ അണിനിരക്കുന്നവരില്‍ ഭൂരിപക്ഷവും കോണ്‍ഗ്രസ്സ് അണിയിലുള്ളവരാണ്. കഴിഞ്ഞ തവണ ലുക്ക്മാനുല്‍ ഹക്കീമിന് (CPM) കിട്ടിയ 168 വോട്ടുകളെക്കാളും അവര്‍ക്ക് വോട്ട് കൂടാന്‍ സാദ്യതയുണ്ടെന്നാണ് കണക്ക് കൂട്ടല്‍. എന്നാല്‍ കവരത്തി എപ്പോഴും ഒരു രാഷ്ട്രീയ നിസംകത പാലിക്കുന്നത്കൊണ്ട് ഇവിടത്തെ അടിയൊഴുക്കുകള്‍ പ്രവചാധീതമാണ്. എന്നാലും ടി.അബ്ദുല്‍ കാദറിന്റെ കോണ്‍ഗ്രസ്സ് അനുകൂല നിലപാടും ബി.ജെ.പി സ്ഥാനാര്‍ത്ഥി മേലിളപുര സൈദ്മുഹമ്മദ്കോയാ പിടിക്കുന്ന വോട്ടുകളും കോണ്‍ഗ്രസ്സിന് അനുകൂല തരംഗങ്ങളാണ്.. എന്നാല്‍ ഭരണത്തിതിനെതിരെയുള്ള തരംഗം എന്‍.സി.പിക്കും അനുകൂലമാകുന്നു. കാച്ചി തരംഗം തലസ്ഥാത്ത് നേരിയ വോട്ടുകള്‍ ചോരാന്‍ കാരണമാവുമെന്ന് പറയപ്പെടുന്നു. ഇവിടത്തെ വോട്ടുകളില്‍ കുറേ മറുനാടന്‍ വോട്ടുകളാണ്. വന്‍ക്കരയിലേയും മറു ദ്വീപിലേയും വോട്ടുകളുടെ കണക്കും ഇവിടത്തെ ലീഡ് നിലയെ സ്വാധീ‌നിക്കും. എന്ത് തന്നെയായാലും കവരത്തി കോണ്‍ഗ്രസ്സിനൊടൊപ്പം നില്‍ക്കാനാണ് സാദ്യത.

SHARE YOUR FEEDBACK

RECENT IN THIS CATEGORY