DweepDiary.com | ABOUT US | Saturday, 20 April 2024

ദ്വീപില്‍ ഇന്ന് കലാശക്കൊട്ട്; വോട്ടുറപ്പിക്കാനുള്ള തയ്യാറെടുപ്പില്‍ പാര്‍ട്ടികള്‍

In Politics BY Mubeenfras On 09 April 2019
കവരത്തി- ആദ്യഘട്ട വോട്ടെടുപ്പിലുള്ള ലക്ഷദ്വീപില്‍ ഇന്ന് 5 മണിയോടെ പരസ്യ പ്രചാരണം അവസാനിക്കുകയാണ്. മറ്റന്നാള്‍ (വ്യാഴായ്ച)ളാണ് വോട്ടെടുപ്പ്. പരസ്യ പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളില്‍ വോട്ടുറപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് ദ്വീപിലെ പ്രമുഖ പാര്‍ട്ടികള്‍. മുമ്പെങ്ങും ഇല്ലാത്തവിധം വളരെ ആവേശത്തോടെയാണ് പ്രവര്‍ത്തകര്‍ തെരെഞ്ഞെടുപ്പിന് തയ്യാറെടുത്തിരിക്കുന്നത്. പ്രമുഖ പാര്‍ട്ടികളായ എന്‍.സ.പിയും കോണ്‍ഗ്രസ്സും കൂടാതെ ജെ.ഡി.യു, സി.പി.ഐ, ​എം, വിവിധ ദ്വീപുകളില്‍ കലാശക്കൊട്ടിന് തയ്യാറെടുക്കുകയാണ്. തങ്ങളുടെ സ്ഥാനാര്‍ത്ഥികളുടെ ചിത്രം പതിച്ച മോട്ടോര്‍ വാഹനങ്ങള്‍ ചമയിച്ചൊരുക്കി പാരഡിപ്പാട്ടുകളുടെ അകമ്പടിയോടെയാണ് കലാശക്കൊട്ടിന് ഒരുങ്ങി നില്‍ക്കുന്നത്.

SHARE YOUR FEEDBACK

RECENT IN THIS CATEGORY