DweepDiary.com | ABOUT US | Friday, 19 April 2024

ലക്ഷദ്വീപില്‍ സ്ഥാനാര്‍ത്ഥികള്‌ അണിനിരന്നു- ഇനി അങ്കക്കളരി

In Politics BY Mubeenfras On 20 March 2019
കവരത്തി- 17-ാം ലോകസഭാ തെരെഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പ് തന്നെ രാഷ്ട്രീയ അലയൊലികള്‍ ഉയര്‍ത്തി പ്രചരണമാരംഭിച്ച ദ്വീപ് രാഷ്ട്രീയത്തില്‍ സ്ഥാനാര്‍ത്ഥികള്‍ ഉറപ്പായതോടെ പാര്‍ട്ടികള്‍ കലാശക്കൊട്ടിനുള്ള പുറപ്പാടിലാണ്. എന്‍.സി.പിയില്‍ നിന്നും സിറ്റിംങ്ങ് എം.പി പി.പി.മുഹമ്മദ് ഫൈസലും കോണ്‍ഗ്രസ്സില്‍ നിന്നും മുന്‍ എം.പി അഡ്വ.ഹംദുള്ളാ സഈദുമാണ് മത്സരിക്കുന്നത്. ജനദാദള്‍ യുണൈറ്റഡില്‍ നിന്നും ഡോ.മുഹമ്മദ് സാദിഖും സി.പി.എം ല്‍ നിന്നും മുഹമ്മദ് ഷരീഫും (അഗത്തി), സി.പി.ഐ യില്‍ നിന്നും അലിഅക്ബര്‍ (കില്‍ത്താന്‍) റുമാണ് ലക്ഷദ്വീപ് ലോകസഭാ നിയോജക മണ്ഡലത്തില്‍ നിന്നുള്ള സ്ഥാനാര്‍ത്ഥികള്‍. ബി.ജെ.പിയില്‍ നിന്നുള്ള സ്ഥാനാര്‍ത്ഥിയെ ഇന്ന് പ്രഖ്യാപിച്ചേക്കും. പ്രസിഡന്റ് ചെക്കില്ലം അബ്ദുല്‍ ഖാദറിനാണ് സാധ്യത ലിസ്റ്റിലുള്ളത്.
നവംബര്‍ 11 ന് നടക്കുന്ന ആദ്യഘട്ട വോട്ടെടുപ്പിലാണ് ലക്ഷദ്വീപ്. വളരെ കുറഞ്ഞ ദിവസം മാത്രമാണ് പ്രചരണത്തിന് കിട്ടുക. പ്രഖ്യാപനത്തിന് മാസങ്ങള്‍ക്ക് മുമ്പ് തന്നെ എന്‍.സി.പിയും കോണ്‍ഗ്രസ്സും പ്രചരണം തുടങ്ങിയിരുന്നു. ജെ.ഡി.യു സ്ഥാനാര്‍ത്ഥി ഡോ.സാദിഖ് മറ്റ് പാര്‍ട്ടികള്‍ക്കെല്ലാം മുമ്പേതന്നെ ദ്വീപ് വിമോചന യാത്ര- എന്ന പേരില്‍ എല്ലാ ദ്വീപുകളിലും എത്തി പ്രചരണം നടത്തി കഴിഞ്ഞു.

SHARE YOUR FEEDBACK

RECENT IN THIS CATEGORY