DweepDiary.com | ABOUT US | Friday, 19 April 2024

ഡി.പി ഉപതെരെഞ്ഞെടുപ്പ്- കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥിക്ക് വിജയം

In Politics BY Admin On 07 January 2019
കവരത്തി: ഒന്നാം ഡിസ്ട്രിക്ട് പഞ്ചായത്ത് ഉപതെരെഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥിക്ക് വിജയം. കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥിയായ ശ്രീ. അബ്ദുറസ്സാഖ് മുള്ളിയോടയാണ് തൊട്ടടുത്ത എന്‍.സി.പി സ്ഥാനാര്‍ത്ഥി ശ്രീ.അസ്റാറിനെ 155 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷം ഇവിടന്ന് മത്സരിച്ച് ജയിച്ച കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥി ശ്രീ.അബ്ദുല്‍ ഖാദര്‍ മാസ്റ്ററിന്റെ മരണത്തെതുടര്‍ന്നാണ് ഉപതെരെഞ്ഞെടുപ്പ് നടത്തിയത്. അബ്ദുല്‍ ഖാദര്‍ മാസ്റ്റര്‍ 88 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്.
വോട്ട് നില
ശ്രീ.അബ്ദുല്‍ റസ്സാഖ് (കോണ്‍ഗ്രസ്സ്)- 744
ശ്രീ.അസ്റാര്‍ (എന്‍.സി.പി)- 589
ശ്രീ.സിറാജ് (സി.പി.എം)- 173
നോട്ടാ - 10

SHARE YOUR FEEDBACK

RECENT IN THIS CATEGORY