DweepDiary.com | ABOUT US | Tuesday, 23 April 2024

വികസന പ്രചാരണത്തിനായി ലക്ഷദ്വീപ് വികസന യാത്രയുമായി ജെഡിയു

In Politics BY Admin On 02 December 2018
കൊച്ചി: ലക്ഷദ്വീപിലെ വികസന പ്രവർത്തനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാൻ ലക്ഷദ്വീപ് ജനതാദൾ (യുണൈറ്റഡ്) നേതൃത്വത്തിൽ വികസന യാത്ര. ഈ മാസം ആദ്യ ആഴ്ചയിൽ യാത്രയ്ക്ക് തുടക്കമാകുമെന്ന് ലക്ഷദ്വീപ് ജനതാദൾ (യുണൈറ്റഡ്) സംസ്ഥാന പ്രസിഡന്റ് ഡോ. കെ.പി. മുഹമ്മദ് സാദിഖ് പത്രസമ്മേളനത്തിൽ പറഞ്ഞു.

ഫെബ്രുവരി രണ്ടുവരെ നീളുന്ന യാത്രയ്ക്ക് കൽപ്പേനി ദ്വീപിൽ നിന്നാണ് തുടക്കം. ബിഹാർ മുഖ്യമന്ത്രി നിതീഷ്‍കുമാർ, രാജ്യസഭ ഡെപ്യൂട്ടി ചെയർമാൻ ഹരിവംശ് നാരായൺ സിങ് എന്നിവർ യാത്രയുടെ വിവിധ ഘട്ടങ്ങളിൽ പങ്കാളികളാകും.


കടപ്പാട്: മാതൃഭൂമി

SHARE YOUR FEEDBACK

RECENT IN THIS CATEGORY