DweepDiary.com | ABOUT US | Friday, 19 April 2024

ലക്ഷദ്വീപ് എം പി പരാജയം - കോണ്‍ഗ്രസ് പ്രതിഷേധ യോഗം സംഘടിപ്പിച്ചു

In Politics BY Admin On 02 November 2018
കവരത്തി 02/11/2018): ലക്ഷദ്വീപിന്റെ പ്രശ്നങ്ങള്‍ പരിഹരിയ്ക്കാന്‍ നിലവിലെ എന്‍സിപി എംപി പി പി ഫൈസൽ പരാജയപ്പെട്ടതായി ആരോപിച്ച് ദ്വീപിലെ ടെറിറ്റോറിയൽ കോൺഗ്രസ് കമ്മറ്റി ദ്വീപുകളുടെ തലസ്ഥാനമായ കവരത്തിയിൽ പ്രതിഷേധ യോഗം സംഘടിപ്പിച്ചു. യോഗത്തിൽ പത്ത് ദ്വീപുകളിൽ നിന്നുമുള്ള നേതാക്കൾ പങ്കെടുത്തതായി കമ്മിറ്റി പത്രക്കുറിപ്പില്‍ അറിയിച്ചു. എം പിയ്ക്ക് ദ്വീപിലെ ജനങ്ങളുടെ ആവശ്യങ്ങൾ പൂർത്തീകരിക്കുന്നതിന് സാധിച്ചിട്ടില്ലെന്ന് നേതാക്കൾ ആരോപിച്ചു. ലക്ഷദ്വീപിൽ നിന്നുള്ള ലോകസഭയിലെ ഒരേയൊരംഗമായ തന്റെ തിരഞ്ഞെടുപ്പ് പ്രസംഗങ്ങളിൽ ജനങ്ങൾക്ക് വ്യാജമായ വാഗ്ദാനങ്ങൾ നൽകിയെന്നും തിരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ ജനങ്ങളെ വഴിതെറ്റിക്കാൻ തെറ്റായ അവകാശവാദങ്ങൾ ഉന്നയിച്ചെന്നും അവര്‍ പറയുന്നു.

എന്നാല്‍ കോണ്‍ഗ്രസ് 40 വര്‍ഷം ദ്വീപിനെ പിറകിലേക്ക് നയിച്ചെന്നും കേവലം വിരലെണ്ണാവുന്ന വര്‍ഷങ്ങള്‍കൊണ്ട് കാര്യമായ പുരോഗമനങ്ങളുണ്ടായെന്നും എന്‍സിപി പാര്‍ട്ടി വൃത്തങ്ങള്‍ പ്രതികരിച്ചു.

SHARE YOUR FEEDBACK

RECENT IN THIS CATEGORY