അഗത്തിയില്‍ സംഘര്‍ഷാവസ്ഥ - രണ്ടുപേര്‍ ആശുപത്രിയില്‍

അഗത്തി (22/12/2017): മൂന്ന് വാര്‍ഡ് ജയിച്ചതിന് എന്‍സിപി സംഘടിപ്പിച്ച ജാഥയ്ക്കിടെ കോണ്‍ഗ്രസ് അനുഭാവിയുമായി ഊന്തും തള്ളുമുണ്ടാവുകയും പിന്നീട് അടിപിടിയില്‍ കലാശിക്കുകയും ചെയ്തു. ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകനേയും എന്‍സിപി പ്രവര്‍ത്തകനേയും നിസാര പരിക്കോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പോലിസിന്റെ സമയോചിതമായ ഇടപെടല്‍ മൂലം സംഘര്‍ഷം അയഞ്ഞു. രാത്രി തന്നെ സ്ഥലം ഡെപ്യൂട്ടി കളക്ടര്‍ പിസി ഹമീദ് സ്ഥലത്ത് ക്യാമ്പ് ചെയ്യുകയും രാത്രി മുഴുവനും പെട്രോളിങ്ങിന് നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. പോലീസ്, സിആര്‍പിഎഫ് എന്നിവര്‍ റോഡുകളില്‍ ഗതാഗതം നിയന്ത്രിക്കുകയും കൂട്ടംകൂടി നിന്നവരെ വിരട്ടിയോടിക്കുകയും ചെയ്തു.
SHARE YOUR FEEDBACK
RECENT IN THIS CATEGORY
- അഗത്തിയില്‍ സംഘര്‍ഷാവസ്ഥ - രണ്ടുപേര്‍ ആശുപത്രിയില്‍
- അഗത്തിയില്‍ NCP വീണു - കോണ്‍ഗ്രസ് തൂത്തുവാരി
- 76.7% പോളിങ്ങ് - ഏറ്റവും കൂടുതല്‍ ബിത്രയിലും കുറവ് മിനിക്കോയിയിലും. ലക്ഷദ്വീപില്‍ പൊതുവില്‍ ഭരണവിരുദ്ധ വികാരമെന്ന് കോണ്‍ഗ്രസ്, നാളെ ജനവിധി
- ഓഖി ഒറ്റപ്പെടുത്തിയ ദീപുകൾ.(LETTER FROM AMEER KALPENI)
- ജയില്‍മോചിതരായ ലക്ഷദ്വീപിലെ സഖാക്കള്‍ക്ക് സ്വീകരണം
