DweepDiary.com | ABOUT US | Friday, 19 April 2024

76.7% പോളിങ്ങ് - ഏറ്റവും കൂടുതല്‍ ബിത്രയിലും കുറവ് മിനിക്കോയിയിലും. ലക്ഷദ്വീപില്‍ പൊതുവില്‍ ഭരണവിരുദ്ധ വികാരമെന്ന് കോണ്‍ഗ്രസ്, നാളെ ജനവിധി

In Politics BY Admin On 16 December 2017
കവരത്തി (16/12/2017): കേന്ദ്രം നേരിട്ട് ഭരിക്കുന്ന ലക്ഷദ്വീപിന്‍റെ ഏക ജനഹിത തെരെഞ്ഞെടുപ്പായ ലക്ഷദ്വീപ് പഞ്ചായത്ത് തെരെഞ്ഞെടുപ്പില്‍ കനത്ത പോളിങ്ങ് രേഖപ്പെടുത്തി. ആകെ 76.5% പോളിങ്ങ് രേഖപ്പെടുത്തിയപ്പോള്‍ കൊച്ചു ദ്വീപായ ബിത്രയാണ് പോളിങ്ങില്‍ മുമ്പില്‍ 88.5%. ഓഖി തകര്‍ത്ത മിനിക്കോയിയിലാണ് ഏറ്റവും കുറവ് പോളിങ്ങ് 56.1%. വിവിധ ദ്വീപുകളുടെ പോളിങ്ങ് ശതമാനം ഇങ്ങനെ:-

1. അഗത്തി - 83.5%
2. അമിനി - 85.9%
3. ആന്ത്രോത്ത് - 74.9%
4. ബിത്ര - 88.5%
5. ചെത്ലാത് - 86.8%
6. കടമത്ത് - 83.3%
7. കല്‍പേനി - 79%
8. കവരത്തി - 77.6%
9. കില്‍ത്താന്‍ - 83.7%
10. മിനിക്കോയ് - 56.1%

ദ്വീപില്‍ കനത്ത വിരുദ്ധ വികാരമെന്ന് മുഖ്യപ്രതിപക്ഷമായ കോണ്‍ഗ്രസ് അവകാശപ്പെടുന്നു. എന്‍.സി.പി. തൂത്ത് വാരിയ ചിലദ്വീപുകളില്‍ ജനങ്ങള്‍ അവര്‍ക്കെതിരെ വോട്ട് രേഖപ്പെടുത്തുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. അഗത്തിയില്‍ നേരത്തെയുണ്ടായ കോണ്‍ഗ്രസ് വിമത ശബ്ദങ്ങളെ അനുകൂലമാക്കാനും ജെഡിയുവിന്‍റെ വരവും എന്‍‌സി‌പി'ക്കു ക്ഷീണമുണ്ടാക്കുമെന്ന് വിലയിരുത്തുന്നു. എന്‍‌സി‌പി'യിലെ ആഭ്യന്തര കലഹം കോണ്‍ഗ്രസിന് ഗുണമുണ്ടാക്കുമെന്നാണ് വിലയിരുത്തല്‍.

SHARE YOUR FEEDBACK

RECENT IN THIS CATEGORY